ഈയടുത്ത് ഒരു ദിവസം യാദൃശ്ചികമായി ഞാന്‍ ഒരു അമ്പലത്തില്‍ അന്യമതസ്ഥനായ ഒരു മതപണ്ഡിതന്റെ പ്രഭാഷണം കേള്‍ക്കാന്‍ ഇടയായി. അതില്‍ എനിക്കു ശ്രദ്ധേയമായി തോന്നിയത് ഭഗവത് ഗീതയിലെ രണ്ടാമദ്ധ്യായമായ സാംഖ്യായോഗത്തിലെ ശ്ലോകം ചൊല്ലിയതാണ് . ഞാനൊന്നു അമ്പരന്നു, ഇനി ഇദ്ദേഹം പറഞ്ഞത് ശരി ആണോ ?എന്റെ ധര്‍മത്തില്‍ സ്വര്‍ഗ പ്രാപ്തി എന്നു പറഞ്ഞാല്‍ എന്താണ്? പുനര്‍ജന്‍മ സങ്കല്‍പ്പങ്ങള്‍ എന്താണ് ? അങ്ങിനെ ഒരു സങ്കല്‍പ്പം ഇല്ലേ ? . പുനര്‍ജന്‍മതിലധിഷ്ഠിതം അല്ലേ എല്ലാ ഭാരതീയ ധര്‍മങ്ങളും? അങ്ങിനെ അതിനെ കുറീച് ഞാന്‍ അന്വേഷിച്ചു തുടങ്ങി, ആ അന്വേഷണം എന്നില്‍ ആ പണ്ഡിതന്റെ വക്രബുദ്ധിയുടെ വ്യാപ്തം അളക്കാന്‍ ഉപകരിച്ചു എന്നു പറയാതെ വയ്യ. സ്വധര്‍മത്തെ കുറീച് ഒന്നും അറിയാത്ത ഹിന്ദുവിനെ ആശയകുഴപ്പത്തിലാക്കുക എന്നതും അതുവഴി തന്റെ മതത്തിലേക്ക് ആകര്‍ഷിക്കാന്‍ ആളെ കൂട്ടാന്‍ ശ്രമിക്കുകയും അതിലുപരി തന്റെ മതധര്‍മത്തിലെ വൈകൃതം എന്നു വിശേഷിപ്പിക്കാവുന്ന സ്വര്‍ഗ്ഗം ( ഈ ലിങ്ക് കാണുക http://www.youtube.com/watch?v=lMA8UXByGqU) എന്ന സങ്കലപ്പം സനാതനധര്‍മത്തിലും ഉണ്ട് എന്നു വരുത്തി തീര്‍ക്കാനുള്ള ശ്രമമായിട്ടാണ് ഈയുള്ളവന്‍ അതിനെ മനസ്സിലാക്കിയത്. അവരുടെ ഈ നീക്കം എത്ര പരിഹാസ്യയോഗ്യം ആണ് എന്നു വേദങ്ങളും ഗീതയും ഒന്നു കണ്ണോടിച്ചപ്പോള്‍ മനസ്സിലായി. പുനര്‍ജന്‍മ സങ്കല്‍പ്പങ്ങള്‍ എവിടെ ഒക്കെ കൃത്യമായി പറഞ്ഞിട്ടുണ്ട് എന്നു നമുക്ക് പരിശോധിക്കാം
ആദ്യം ആ മതപണ്ഡിതന്‍ ചൊല്ലിയ ഗീതയിലെ ആ ശ്ലോകം പ്രതിപാദിക്കാം :
ഹതോ വാ പ്രാപ്സ്യസി സ്വര്‍ഗം
ജീത്വാ വാ ഭോക്ഷസ്യേ മഹിമ്
തസ്മാദുത്തിഷ്ഠ കൌന്തേയ യൂദായ കൃത നിശ്ചയഃ ( ഭഗവത് ഗീത :2 :37 )
ഭാഷ്യം : യുദ്ധത്തില്‍ നീ വധിക്കപ്പെട്ടാല്‍ നിനക്കു സ്വര്‍ഗം പ്രാപിക്കാം.അതല്ല നീ യുദ്ധത്തില്‍ ജയിക്കുകയാണെങ്കിലോ രാജ്യത്തെ അനുഭവിക്കാം, അതിനാല്‍ ഹേ അര്‍ജ്ജുനാ! യുദ്ധം ചെയ്യാന്‍ തന്നെ നിശ്ചയിച്ചു എഴുന്നേല്‍ക്കൂ !!
( ധര്‍മയുദ്ധത്തില്‍ ഏര്‍പ്പെട്ടാല്‍ നല്ലാതെ വരൂ എന്നു വ്യക്തമാക്കുന്നു.മരിച്ചാല്‍ ‘വീരസ്വര്‍ഗം’ ലഭിക്കും, ജയിച്ചാല്‍ രാജാധിപത്യവും. അര്‍ജുനന്റ്റെ പ്രഞ്ചവാദങ്ങള്‍ക്കും സംശയങ്ങള്‍ക്കും ഉള്ള സമാധാനമായി ആണ് ഭഗവാന്‍ ശ്രീകൃഷ്ണന്റെ ഈ മറുപടി )
ഈ ശ്ലോകം ചൊല്ലി ആയിരുന്നു അദ്ദേഹം അവിടെ ഉള്ള ജനങ്ങളെയും എന്നെയും സ്ഥബ്ധനാക്കിയത്. എന്നാല്‍ ഭഗവത് ഗീതയില്‍ തന്നെ പുനര്‍ജന്‍മങ്ങളെ കുറീച് പ്രദീപാദിക്കുന്നു എന്നു ഞാന്‍ മനസ്സിലാക്കിയിരുന്നു അത് തെറ്റാണോ എന്നു ഞാന്‍ അന്വേഷിച്ചു . ഗീതയെ പറ്റി കുറച്ചു ഗ്രാഹ്യം ഉള്ള എന്നില്‍ പോലും സംശയം ഉളവാക്കുന്ന വിധത്തില്‍ ആയിരുന്നു ആ പ്രഭാഷണം.പുനര്‍ജന്‍മ സങ്കല്‍പ്പങ്ങളെ പറ്റി പറയാതെ തങ്ങളുടെ ധര്‍മം ശ്രേഷ്ഠമാണെന്നും സനാതന ധര്‍മതിലും ഇത്തരത്തിലുള്ള വൈകൃതങ്ങള്‍ ഉണ്ടെന്നും കാണിക്കാനും സ്ഥാപിക്കാനും ആയിരുന്നു അദ്ദേഹം ശ്രമിച്ചു കൊണ്ടിരുന്നത്.നമുക്ക് ഇനി നമ്മുടെ വേദഗ്രന്ധങ്ങളിലും മറ്റ് പ്രാമാണിക ഗ്രന്ധങ്ങളിലും പുനര്‍ജന്‍മ സങ്കല്‍പ്പത്തെ കുറീച്ചു പറയുന്നുണ്ടോ എന്നു നോക്കാം.
ആദ്യം ചാതുര്‍വേദങ്ങളില്‍ :-
(1) അസുനീതേ പുനരസ്മാസൂചക്ഷു: പുനഃ പ്രാണമിഹാനോദേഹി ഭോഗമ്
ജ്യോക്പശ്യെമ സൂര്യമുച്ചന്തമനുതേ മൃളയാ നഃ സ്വസ്തി..
(2)പുനര്നോ അസും പൃഥിവി ദദാതൂ പുനര്ദ്യെഔരുദേവീ പുനരന്തരീക്ഷമ്.
പുനര്‍നഃ സോമസ്ഥന്വം ദദാതൂ പുനഃ പൂഷാ പഥ്യാം യാ സ്വസ്തീ:
(ഋഗ്വേദം 8.1.23. 1-2)
ഭാഷ്യം : ആസവ:എന്നാല്‍പ്രമാണങ്ങള്‍, പ്രാണങ്ങളെ നയിക്കുന്ന അസുനീതി ഞങ്ങളുടെ ബുദ്ധിയില്‍അന്തര്യാമിയായിരിക്കുന്ന ഈശ്വരനാണ്.അല്ലയോ ജഗദീശ്വരാ!ഞങ്ങല്‍ക്ക് മരണാനന്തരം സുഖപ്രദമായ മറ്റൊരു ശരീരത്തെ നല്കണം.. ( പുനരസ്മാസു) പൂര്‍വശരീരം ത്യജിച്ചു പുതിയ ശരീരത്തെ പ്രാപിക്കുന്ന ഞങ്ങളില്‍( ചക്ഷുഃ -ച്ഛക്ഷു ഇന്ദ്രിയങ്ങളുടെ ഉപലക്ഷണം ആണ്).കണ്ണു മുതലായ എല്ലാ ഇന്ദ്രിയങ്ങളെയും ഞങ്ങളെ ധാരണം ചെയ്യിച്ചാലും. ) പുനഃപ്രാണമിഹ) പ്രാണന്‍ ആന്തരികശക്തികളുടെ ഉപലക്ഷണമാണ്/പ്രാണനും ബുദ്ധിയും മനസ്സും ഞങ്ങളില്‍ധാരണം ചെയ്യിച്ചു പുനര്‍ജന്‍മത്തില്‍(നഃ ഭോഗം ജ്യോക്) ഞങ്ങല്‍ക്ക് എല്ലാവിധ ഭോഗപദാര്‍ഥങ്ങളെയും നല്കിയാലും.അങ്ങനേ ഞങ്ങള്‍എല്ലാ ജന്മങ്ങളിലും ( ഉച്ചരന്തം സൂര്യമ്) ശ്വാസോച്വാസാത്നമമായ പ്രാണനും ഉദിച്ചുയര്‍ന്ന സൂര്യലോകവും നിരന്തരം (പശ്യേമ) ദര്‍ശിക്കുമാറാകട്ടെ.(അനുമതെ) ഏവര്‍ക്കും വീണ്ടും വീണ്ടും അളന്നു കുറീച് യദാവത് നല്‍കുന്ന ഈശ്വരാ! (നഃ) ഞങ്ങല്‍ക്ക് എല്ലാ ജന്മങ്ങളിലും (മൃളയ) സുഖം നല്കണം.അങ്ങയുടെ കൃപയാല്‍പുനര്‍ജന്‍മങ്ങളില്‍ഞങ്ങല്‍ക്ക് (സ്വസ്തി) സൂഘവും മംഗളവും ഭവിക്കുമാറാകട്ടെ. (2) ഈശ്വരാ!അങ്ങയുടെ അനുഗ്രഹത്താല്‍(നഃ) ഞങ്ങല്‍ക്ക് (അസും) പ്രാണനും അന്നമയമായ ബലവും ( പൃഥിവി പുനര്‍ദദാത്) പുനര്‍ജന്‍മങ്ങളില്‍പൃദ്ധിവിയെയും നല്കിയാലും. (പുനര്ദ്യാ) പുനര്‍ജന്‍മതില്‍ ദൈവികജ്യോതിസായ സൂര്യജ്യോതിസിന്റെ ശക്തിയെ നല്കിയാലും. ( പുനരന്തരീക്ഷമ്) അത്പോലെ അന്തരീക്ഷം പുനര്‍ജന്‍മത്തില്‍നല്‍കുമാറാകട്ടെ. ( പുനഃപുഷാ) പുഷ്ടികര്‍ത്താവായ ഭഗവാന്‍! അങ്ങ് (പഥ്യാം) പുനര്ജ്ന്‍മത്തില്‍ ധര്‍മമാര്‍ഗത്തെ വെളിവാക്കണം. എല്ലാ ജന്മങ്ങളിലും (യാസ്വസ്തി) അങ്ങയുടെ കൃപയാല്‍ഞങ്ങല്‍ക്ക് സര്‍വ ദുഖനിവാരണം ഭവിക്കട്ടെ !
(3) പുനര്മനഃ പുനരായുര്മ ആഗന്‍പുനഃപ്രാണ: പുനരാത്മ ആഗന്‍പുനശ്ചക്ഷുഃ പുനഃശ്രോത്രം മ ആഗന്‍.
(4) പുനരുമൈഥ്വിന്ദ്രിയം പുനരാത്മാ ദ്രവിണം ബ്രാഹ്മണം ച.
പുനരഗ്നേയ ദിഷ്ണ്യാ യഥാസ്ഥാമ കല്‍പ്പയന്തയാമിഹൈവ.. (അഥര്‍വം 7.6.67.1)
(5) ആയോ ധര്‍മാണി പ്രഥമ: സസാദ തതോ വപൂംഷികൃണുഷേ പുരൂണി.
ദാസ്യൂര് യോനിം പ്രഥമ ആവിശേയാ വാചമാനുദിതാം ചികേത. (അഥര്‍വവേദം 5.1.1.2 )
ഭാഷ്യം : (പുനര്‍മനഃ) ജഗദീശ്വരാ! അങ്ങയുടെ അനുഗ്രഹത്താല്‍വിദ്യാനി ശ്രേഷ്ഠ ഗുണങ്ങളോട് കൂടിയ മനസ്സും ആയുസ്സും (പ്രാണ) പ്രമാണങ്ങളും (മേ ആഗന്‍) എനിക്കു പുനര്ജ്ന്‍മത്തില്‍ലഭിക്കട്ടെ. (പുനരാത്മാ) പുനര്‍ജന്‍മത്തില്‍എന്റെ ആത്മാവു ശുദ്ധമായ വിചാരങ്ങളോട്കൂടിയതാകട്ടെ.(പുനശ്ചക്ഷുഃ) കണ്ണും ചെവിയും എനിക്കു പ്രാപ്തമാകട്ടെ. (വൈശ്വാനര) ജഗതിനെയെല്ലാം നയിക്കുന്ന (അദബ്ദ:) ദംഭാദിനോശരഹിതനും (താനൂപഃ)ശരീരാധികളെ രക്ഷിക്കുന്നവനും (അഗ്നി:) വിജ്നാനാനന്ദ സ്വരൂപനുമായ ജഗദീശ്വരന്‍(പാതു ദുരുതാദവദ്യാത്) ജന്‍മജന്‍മാന്തരങ്ങളില്‍ദുഷ്കര്‍മങ്ങളില്‍നിന്നു അകറ്റി രക്ഷിക്കട്ടെ. അപ്രകാരം ഞങ്ങള്‍പാപത്തില്‍നിന്നകന്നു എല്ലാ ജന്മങ്ങളിലും സുഖത്തെ പ്രാപിക്കുമാറാകട്ടെ.(4) അങ്ങയുടെ കൃപയാല്‍പുനര്‍ജന്‍മത്തില്‍(പുനരുമൈഥ്വിന്ദ്രിയം) മനസ്സ് മുതലായ പതിനൊന്നു ഇന്ദ്രിയങ്ങള്‍ഞങ്ങല്‍ക്ക് പ്രാപ്തമാവട്ടെ. അതായത് മനുഷ്യദേഹം എല്ലായ്പ്പോഴും ലഭിക്കണമെന്ന ഇച്ചയും താല്പര്യവും. (പുനരാത്മാ ) പ്രാണങ്ങളെ ധാരണം ചെയ്യാന്‍സാമര്‍ഥ്യം കൈവരിക്കട്ടെ. അങ്ങനെ നൂറോ അതിലതികം വര്‍ഷമോ ഞങ്ങള്‍ക്കു സദ്കര്‍മ നിരതനായി ജീവിക്കാന്‍കഴിയണം.സത്യവിദ്യ മുതലായ ശ്രേഷ്ഠ ധനവും പുനര്‍ജന്‍മത്തില്‍ലഭിക്കണം. എന്നെന്നേയ്ക്കും ബ്രഹ്മമായായ വേദവും അതിന്റെ വ്യാഖ്യാനവും അറിഞ്ഞു അങ്ങയില്‍നിഷ്ടയോട് കഴിയാന്‍ഇടയാക്കണം.കൂടാതെ ജഗതിനെല്ലാം സുഖം പകരുന്ന അഗ്നിഹോത്രാതിയാജ്നമ് ചെയ്യുന്നവരാകട്ടെ. (ദിഷ്ണ്യാ യഥാസ്ഥാമ ) ജഗദീശ്വരാ! ഞങ്ങല്‍ക്ക് പൂര്‍വജന്മങ്ങളില്‍ശുഭഗണങ്ങളെ ധാരണം ചെയ്യുന്നതിന് യോജിച്ച മനസ്സ്, ഇന്ത്രിയങ്ങള്‍ബുദ്ധി ശരീരം മുതലായവ ലഭിച്ചതു പോലെ ഇനിയുള്ള ജന്മങ്ങളിലും ഉത്തമമായ കൃത്യങ്ങളനുഷ്ഠിക്കാന്‍യോജിച്ച ബുദ്ധിയുക്തമായ മാനവശരീരം ലഭിക്കട്ടെ. ഇവയെല്ലാം ശുദ്ധമായ ബുദ്ധിയോടൊപ്പം (മൈതു ) എനിക്കു ലഭിക്കണം. (ഇഹൈവ)ഈ സംസാരത്തില്‍മനുഷ്യ ജന്മമെടുത്ത് ധര്‍മാര്‍ഥ കാമമോക്ഷങ്ങളെ പ്രാപിക്കാന്‍തക്ക കര്‍മങ്ങള്‍അനുഷ്ഠിക്കുവാനും അങ്ങയെ ഭക്തിയോടും സ്നേഹത്തോടും ഉപാസിക്കാനും ഇടവരട്ടെ. ഈവിധം ഒരുജന്‍മത്തിലും ദുഖത്തെ പ്രാപിക്കാന്‍ഇടയാവാതിരിക്കട്ടെ. (5) (ആയോ ധര്മാഥണി ) പൂര്‍വജന്‍മത്തില്‍ധര്‍മമനുഷ്ഠിക്കുന്നയാള്‍(തതോ വപൂംഷികൃണുഷേ പുരൂണി) ആ ധര്‍മാചാരണത്താല്‍അനേകം ഉത്തമശരീരങ്ങളെ ധാരണം ചെയ്യുകയും ആദര്‍മാത്മാവ് നീചശരീരത്തെ പ്രാപിക്കുകയും ചെയ്യുന്നു. (ദാസ്യൂര് യോനിം)പൂര്‍വജന്‍മകൃതങ്ങളായ പാപപുണ്യങ്ങളുടെ ഫലത്തെ അനുഭവിക്കുകയെന്ന സ്വഭാവത്തോട് കൂടിയ ജീവാത്മാവ് പൂര്‍വശരീരത്തെ വെടിഞ്ഞു വായുവിനോടൊപ്പം നിലകൊള്ളുകയും പിന്നീട് ജലം, ഔഷധി, പുരാണം ആദിയായവയിലൂടെ ഗര്‍ഭാശയത്തില്‍പ്രവേശിച്ച് ജന്മമെടുക്കുകയും ചെയ്യുന്നു.അനുദിതവാണിയെ അതായത് ഈശ്വരപ്രോക്തമായ വേദത്തില്‍നിര്‍ദ്ദേശിച്ചിട്ടുള്ള സത്യഭാഷണാദി കര്‍മങ്ങളെ അതിന്‍പറ്റി യഥാവത് അറിഞ്ഞു ചെയ്യുകയും ധര്‍മത്തില്‍തന്നെ യാദയുക്തം സ്ഥിതി ചെയ്യുകയും ചെയ്താല്‍മനുഷ്യ ശരീരത്തെ പ്രാപിച്ചു ഉത്തമമായ സുഖൈശ്വര്യങ്ങളെ പ്രാപിക്കാന്‍യോഗ്യത നേടുന്നു.അധര്‍മത്തെ ആചരിക്കുന്നവന്‍,നേരെമറിച്ച് നീചശരീരങ്ങളായ കീടപതാങ്ഗാതീ ഗാത്രങ്ങളെ ധാരണം ചെയ്തു അനേക ദുഖങ്ങളെ അനുഭവിക്കുന്നു.
6. ദ്വേസൃതി അശൃണവം പിതൃണാമഹം ദേവാനാമുത മര്ത്യാനാം.
താഭ്യാമിദം വിശ്വ വിശ്വമേജല്‍സമേതി യദന്തരാ പിതരം മാതരം ച..
( യജൂര്‍വേദം 19.47)
(7) മൃതശ്ചാഹം പുനര്ജാതോ ജാതശ്ചാഹം പുനരുമൃത:
നാനാ യോനി സഹസ്രാണി മയോഷിതാനി യാനിവൈ..
ആഹാരാ വിവിധാ ഭൂക്‍താ: പീതാ നാനാവിധാസ്തനാ:
മാതാരോ വിവിധാധൃശ്ടാഃ പിത്തര: സുഹൃദസ്തഥ
അവാങ്മുഖ പീഠ്യമാനോ ജന്തുശ്ചൈവ സമന്‍വിത: ( നിരുക്തം 14.6)
ഭാഷ്യം : (ദ്വേസൃതി) ഈ ലോകത്തില്‍ പാപപുണ്യപരിഹാരാര്‍ത്ഥം രണ്ടു മാര്‍ഗങ്ങളുണ്ട്. ഒന്നു, പിതൃക്കള്‍,ദേവന്മാര്‍, വിധാന്‍മാര്‍ എന്നിവരുടെയും മറ്റേത് മരണശീലരുടെ, അതായത് ജ്നാനരഹിതരായ വിദ്യാവിഹീനിതരുടെയും മാര്‍ഗ്ഗം.രണ്ടു സ്മൃതികളില്‍ ഒന്നു പിതൃയാനവും രണ്ടാമത്തേത് ദേവയാനവും ആണ്.ജീവാത്മാവ് മാതാപിതാക്കളില്‍ നിന്നു ശരീരം ധാരണം ചെയ്തു പാപപുണ്യങ്ങളും സുഖദുഘങ്ങളും വീണ്ടും വീണ്ടും അനുഭവിക്കുന്നത്-പൂര്‍വപരജന്‍മങ്ങള്‍ ധാരണം ചെയ്യുന്നത്-പിതൃയാനം എന്ന സ്മൃതി ആണ്.മോക്ഷമെന്ന പദത്തെ പ്രാപിച്ചു ജന്‍മമരണങ്ങളാകുന്ന സംസാരത്തില്‍ നിന്നു മോചിക്കുന്നത് രണ്ടാമത്തെ സ്മൃതീ ആകുന്നു. ഒന്നാമത്തെ സ്മൃതിയില്‍ പുണ്യസഞ്ചയത്തിന്റെ ഫലം അനുഭവിച്ചു വീണ്ടും വീണ്ടും ജനിക്കുകയും മരിക്കുകയും ചെയ്യുന്നു.രണ്ടാമത്തെ സ്മൃതിയില്‍ ജനനവും മരണവും ഇല്ല (അശൃണവം). മുന്‍ചൊന്ന രണ്ടു മാര്‍ഘങ്ങളില്‍ ജഗത്തെല്ലാം (ഏജത്) ഗമനാഗമനം (സമേതി) സമ്യക്‍ചകരേണേ പ്രാപിക്കുന്നു. (യദാന്തരാ പിതരം മാതരം ച ) ജീവന്‍ പൂര്‍വശരീരം ത്യജിച്ചു വായു ജലം ഔഷധം എന്നിവകളില്‍ ഭ്രമണം ചെയ്തു മാതൃപിതൃശരീരങ്ങളില്‍ പ്രവേശിച്ച് പുനര്‍ജന്മമെടുക്കുന്നു.അപ്പോഴത് സശരീരിയായ ജീവനാകുന്നു എന്നറിയുക. (7) മരിച്ചു ഞാന്‍ വീണ്ടും ജനിച്ചു, ജനിച്ചു വീണ്ടും മരിച്ചു ഞാന്‍ ആയിരക്കണക്കിന് നാനായോനികളെ പ്രാപിച്ചിട്ടുണ്ട്. പലതരം ആഹാരങ്ങള്‍ കഴിക്കുകയും അനേകം മാതൃസ്തനങ്ങളിലെ പാല്‍ കുടിക്കുകയും അനവധി മാതാപിതാക്കളെയും സുഹൃത്തുക്കളെയും കാണുകയും ചെയ്തിട്ടുണ്ട്. (ആവാങ് മുഖ: ) കാല് മുകളിലേക്കും തല താഴോട്ടുമായി നിരവധി ഗര്‍ഭാശയങ്ങളില്‍ ഞാന്‍ പീഡകള്‍ സഹിച്ചിട്ടുണ്ടു.
ഇനി മറ്റ് ഗ്രന്ധങ്ങളില്‍ പുനര്‍ജനസങ്കല്‍പ്പങ്ങളെ കുറീച്ചു പറഞ്ഞിട്ടുണ്ടോ എന്നു പരിശോധിക്കാം
ആദ്യം നമുക്ക് ഭഗവത് ഗീതയിലേക്ക് വരാം:
ധ്യാനയോഗം
(1)പ്രാപ്യ പുണ്യാകൃതാം ലോകാന്‍
ഉഷിതാ ശാശ്വതി: സമാ:ശുചിനാം ശ്രീമതാം ഗേഹേ
യോഗഭ്രഷ്ടോ ഭിജായതേ ( 6:41)
(2)അഥവാ യോഗിനാമേവ
കുലേ ഭവതി ധീമതാം
ഏതദ്ധി ദുര്‍ബലതരം
ലോകേ ജന്മ യദീദൃശം (6:42)
(3)തത്ര തം ബുദ്ധിസംയോഗം
ലഭതെ പൌര്‍വദേഹികം
യതതെ ച തതോ ഭൂയഃ
സംസിദ്ദൌ കുരുനന്ദന (6:43)
(4)പൂര്‍വതാഭ്യാസേന തേനൈവ
ഹ്രിയതെ ഹൃവഷോ പി സഃ
ജീജ്നാസുരപി യോഗസ്യ
ശബ്ദബ്രഹ്മാതിവര്‍ത്തതേ (6:44)
ഭാഷ്യം (1) : യോഗസിദ്ധിക്കായി ശ്രമിച്ചിട്ടും പൂര്‍ണഫലപ്രാതി സിദ്ധിക്കാത്ത യോഗഭ്രഷ്ടന്‍ പുണ്യലോകങ്ങളെ പ്രാപിച്ചു ഏറെക്കാലം സുഖമായി കഴിഞ്ഞതീന് ശേഷം സുകൃതികളും ഐശ്വര്യമുള്ളവരുമായവരുടെ ഗൃഹത്തില്‍ വന്നു ജനിക്കുന്നു.
(2) അല്ലെങ്കില്‍ ജ്നാനികളായ യോഗനിഷ്ഠന്‍മാരുടെ കുലത്തില്‍ തന്നെ അവന്‍ ജനിക്കുന്നു. ഇപ്രകാരമുള്ള ജന്‍മമ വളരെ ദുര്‍ഭലമാകുന്നു.
(3) അല്ലയോ അര്‍ജുനാ! ആ (പുതിയ) ജന്മത്തില്‍, പൂര്‍വജന്‍മത്തില്‍ ഉണ്ടായ ബ്രഹ്മജ്നാന വിശയകമായ ബുദ്ധിയോട് ചേര്‍ച്ച ലഭിക്കുന്നു. അനന്തരം അവന്‍ വീണ്ടും യോഗ സിദ്ധിക്കായി പ്രയത്നം തുടരുകയും ചെയ്യുന്നു.
(4)മുജ്ജന്‍മത്തിലെ അഭ്യാസത്തിന്റെ വാസനാബലത്താല്‍ അവന്‍ അവശനാണെങ്കില്‍ കൂടി, യോഗമാര്‍ഗത്തിലേക്ക് ആകര്‍ഷിക്കപ്പെടുന്നു. യോഗവൃത്തിയേകുറിച്ചറിയാന്‍ ആഗ്രഹിക്കുന്നവന്‍ പോലും വെദോക്ത കര്‍മഫലമായ സ്വര്‍ഗാദി സൂഖാവിഷയങ്ങളെ അതിക്രമിക്കുന്നു.
അക്ഷരബ്രഹ്മയോഗം
(1) ധൂമോ രാത്രിസ്ഥതാ കൃഷ്ണാ:
ഷണ്‍മാസാ
ദക്ഷിണായനം
തത്ര
ചാന്ദ്രമാസം ജ്യോതി:
യോഗീ
പ്രാപ്യ നിവര്‍ത്തതെ (8:25)
(2) ശുക്ലകൃഷ്ണേ ങ്ങാതീ ഹ്യേതേ
ജഗതാ:ശാശ്വതെ
മതേ
ഏകയാ
യാത്യനാവൃത്തീം
അന്യയാ
വാര്‍ത്തതേ പുനഃ
ഭാഷ്യം
(1) പുക പരക്കുമ്പോഴും രാത്രിയിലും കറുത്ത പക്ഷത്തിലും ദക്ഷിണായന കാലത്തും ദേഹം വിട്ടുപോകുന്ന
യോഗി ചന്ദ്ര ജ്യോതിസ്സിനെ അഥവാ ചന്ദ്രലോകത്തെ പ്രാപിച്ചിട്ടു പുനര്‍ജന്മമെടുക്കുന്നതിന്
തിരിച്ചു വരുന്നു.
(2)ശുക്ലം
കൃഷ്ണമ് ( ശുക്ലഗതി കൃഷ്ണഗതി ) എന്നീ രണ്ടു മാര്‍ഗങ്ങള്‍ ലോകത്തില്‍ എക്കാലത്തും
നിലവിലുള്ളതായി കണക്കാക്കപ്പെടുന്നു.ആദ്യത്തെ മാര്‍ഗത്തില്‍കൂടി
പുനരാവൃത്തിയില്ലാത്ത പരമപദത്തെ (മോക്ഷത്തെ) പ്രാപിക്കുന്നു. മറ്റേതില്‍
കൂടിപോകുന്നവര്‍ വീണ്ടും ജന്മമെടുത്ത് സംസാരത്തിലേക്ക് തിരിച്ചു വരുന്നു.
പുരുഷോത്തമയോഗം
ശരീരം
യദവാപ്നോതി
യച്ചാപ്യൂത്ക്രാമാതീശ്വര:
ഗൃഹീത്വൈതാനി
സംയാതി
വായൂര്‍ഗന്ധാനിവാശയാത്
(8:8)
ജീവാത്മാവ്
ഒരു ശരീരം വിട്ടുപോവുമ്പോള്‍ മനസ്സിനേയും ജ്നാനെന്ത്രിയങ്ങളെയും കൊണ്ടുപോക്‍ന്നു.
ഒരു ശരീരത്തില്‍ പ്രവേശിക്കുമ്പോളും പൂര്‍വവാസനകളോട് കൂടിയ മനസ്സോടും
ഇന്ദ്രിയങ്ങളോടും കൂടിതന്നെ പ്രവേശിക്കുന്നു. മനസ് എന്നിവിടെ പറയുന്നതു മനസ്സ്
ബുദ്ധി അഹങ്കാരം ചിത്തം എന്ന അന്തഃകരണമെന്ന അര്‍ഥത്തിലാണ്.
8. സ്വരസവാഹി വിദൂഷോ പി തഥാരൂഡൊ ഭിനിവേശ: (യോഗ ദര്ശനം 1.2.9)
(9) പുനരുല്‍പത്തി: പ്രേതൃഭാവ: (ന്യായം 1.1.119)
ഭാഷ്യം : യോഗദര്‍ശനശാസ്ത്രത്തില്‍ പദഞ്ജലിമുനി പറഞ്ഞിരിക്കുന്നതിന് വേദവ്യാസന്‍ ഭാഷ്യരചന പുനര്‍ജന്‍മപ്രതിപാദകമായിട്ടാണ് ചെയ്തിരിക്കുന്നത്.ജനിച്ചയുടനെ കൃമിക്കു പോലും മരണഭയം ഉണ്ടാകുന്നത് നമുക്ക് കാണാം.ഇത് പൂര്‍വാപരജന്മങ്ങള്‍ ഉണ്ടായതിന്റെ ഫലമാണ്.വിധാന്‍മാര്‍ക്കും ഈ അനുഭവമുണ്ട്.ജീവന്‍ അനേകം ശരീരങ്ങള്‍ ധരിച്ചിട്ടുണ്ടെന്നും ഇത് തെളിയിക്കുന്നു.പൂര്‍വ്വജന്‍മത്തില്‍ മരണാനുഭവം ഉണ്ടായില്ലെങ്കില്‍, അതിന്റെ സംസ്കാരവും ആത്മാവിലുണ്ടാവുകയില്ല.സംസ്കാരമില്ലാതെ സ്മരണ ഉണ്ടാവുന്നില്ല,സ്മരണ ഇല്ലാതെ മരണഭയം എങ്ങിനെ ഉണ്ടാവും ? എല്ലാ പ്രാണികള്‍ക്കും മരണഭയം ഉള്ളത് കൊണ്ട് പൂര്‍വ്വാജന്‍മങ്ങളുണ്ടെന്ന് സിദ്ധിക്കുന്നു. (9) മഹാവിദ്വാനായ ഗൌതമ മഹര്‍ഷിയുടെ ന്യായദര്‍ശനത്തിലും,അതിന്റെ ഭാഷ്യ കര്‍ത്താവായ വാല്സ്ത്യായനും പുനര്‍ജന്‍മമുണ്ടെന്ന് സമര്‍ത്തിച്ചിട്ടുണ്ട്. പൂര്‍വശരീരം ത്യജിച്ചു വീണ്ടും പുതിയ ഭാവം ധരിക്കുന്നതിനെ ആണ് പ്രേത്യഭാവമെന്ന് പറയുന്നതു. പ്രേത്യ എന്നതിന് മരണം പ്രാപിച്ചു എന്നും ഭാവമെന്നതിന് പുനര്‍ജന്‍മമെടുത്ത് ജീവന്‍ ദേഹാദാരണം ചെയ്യുന്നത് എന്നും അര്‍ഥമാണ്.
നമ്മുടെ ധര്‍മത്തെ കുറീച് നാം ബോധവാന്‍മാരായില്ലെങ്കില്‍ ഇത്തരത്തിലുള്ള വിപത്തുകള്‍ നമ്മേ കാത്തിരിക്കും!!!!